Posted On
date_range Updated On
date_range സോളാർ കേസ്: ഉമ്മൻ ചാണ്ടിയുടെ വിടുതൽ ഹർജിയിൽ ഇന്ന് വിധി
ബംഗളൂരു: സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വ്യവസായി എം.കെ. കുരുവിള നൽകിയ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ഇന്ന് വിധി. ബംഗളൂരു സിറ്റി സിവിൽ കോടതിയാണ് വിധി പറയുക. നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് കേസ്.
നേരത്തെ ഈ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്ന് കോടതി വിധിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിച്ചു. ഇതിന്മേലാണ് ഇന്ന് വിധിയുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.