Posted On
date_range Updated On
date_range സോളാർ: കെ.സി. വേണുേഗാപാലിനെതിരെ പ്രതി ഹൈകോടതിയിൽ
കൊച്ചി: മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരായ പീഡന പരാതിയിൽ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് സോ ളാർ കേസ് പ്രതിയായ വനിത ഹൈകോടതിയിൽ. വേണുഗോപാൽ ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ച ഹരജിക്കാരിയുടെ മൊഴിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം നിലച്ചതായി ചൂണ്ടിക്കാട്ടിയാണ് ഹരജി.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ വേണുഗോപാലിെൻറ സ്വാധീനത്തെത്തുടർന്ന് അന്വേഷണം നിലച്ചതായി ഹരജിയിൽ ആരോപിക്കുന്നു. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ചിനോടു നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അന്വേഷണ പുരോഗതി റിപ്പോർട്ട് വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ഇടക്കാല ആവശ്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.