ഞാൻ തെറ്റ് ചെയ്തതിനേക്കൽ കൂടുതൽ എന്നോട് തെറ്റ് ചെയ്തിട്ടുണ്ട് - ഉമ്മൻചാണ്ടിക്കെതിരെ സരിത ഹൈകോടതിയിൽ

കൊച്ചി: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സരിത ഹൈകോടതിയിൽ. ഉമ്മൻചാണ്ടി നൽകിയ ഹരജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്നും സരിത ആവശ്യപ്പെട്ടിട്ടുണ്ട്. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്.  താനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കമീഷനെ നിയോഗിച്ചതെന്നും അതിനാൽ തൻെറ വാദം കൂടി കേൾക്കണമെന്നാണ് സരിതയുടെ ആവശ്യം. സോളാർ കമീഷനു മുമ്പാകെ താൻ തെളിവു നൽകിയിട്ടുണ്ടെന്നും തന്നെ ക്രോസ് വിസ്താരം നടത്തിയിട്ടുണ്ടെന്നും സരിത ബോധിപ്പിക്കുന്നു. 

സ്വന്തം ഉത്തരവനുസരിച്ച് നിലവിൽ വന്ന  ഒരു കമീഷൻെറ സാധുതയെ ഹരജിക്കാരൻ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണിപ്പോൾ. ഭരണഘടനയുടെ 226ാം വകുപ്പ് നിർദേശിക്കുന്ന നടപടിക്രമങ്ങളിൽ നിന്ന് ഹരജിക്കാരൻ ഒാടിയൊളിക്കാൻ ശ്രമിക്കുകയാണ്. അതിനാൽ ഈ കേസിൽ തൻറെ ഭാഗം കൂടി കേൾക്കാൻ കോടതി തയ്യാറാകണമെന്ന് സരിത അഭ്യർഥിച്ചു.

വലിയ ധാർമിക ബോധമുണ്ടെന്ന് നടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചൂഷണത്തിന് ഇരയായ ഒരാളാണ് ഞാൻ. ഒരു കാലത്ത് പൊതു ജീവിതത്തിൻറെ വിശുദ്ധിയും ലാളിത്യത്തിൻറെ പ്രതീകവുമായ ഖാദി ധരിച്ചാണ് ഇവർ ഇപ്പോഴും നടക്കുന്നതെങ്കിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും ഏത് തരം താണ അവസ്ഥയിലേക്കും താഴാൻ തയ്യാറാവരാണ് ഇവർ. ഞാൻ തെറ്റ് ചെയ്തതിനേക്കൽ കൂടുതൽ എന്നോട് തെറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നവർ എന്നെ ചൂഷണം ചെയ്യുകയായിരുന്നു. അത് കൊണ്ടാണ് കേസിലെ ‍യഥാർഥ വസ്തുത ഈ കോടതിയെ അറിയിക്കാൻ ഞാൻ നിർബന്ധിതമായതെന്നും സരിത പറയുന്നു.

ഹരജിയിൽ ഹൈകോടതി ഇന്ന് വാദം കേൾക്കാൻ തുടങ്ങിയിരുന്നു. സുപ്രിംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ടി ഹാജരായത്​. സോളാർ കമ്മീഷ​​​​​​​​െൻറ നിയമനം നിയമ വിരുദ്ധമാണ്. കമ്മീഷ​​​​​​​​െൻറ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചതിൽ അപാകതയുണ്ട്. കമ്മീഷൻ ഓഫ് എൻക്വയറി നിയമത്തിന് വിരുദ്ധമാണ് നിയമനം എന്നുമാണ് കപിൽ സിബലി​​​​​െൻറ വാദം. സമാന ആവശ്യവുമായി ഹരജി നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണ​​​​​​​​െൻറയും ഹരജിയെ എതിർക്കുന്ന സർക്കാർ, ലോയേഴ്സ് യൂണിയൻ, കെ സുരേന്ദ്രൻ എന്നിവരുടെ വാദവും കോടതി കേൾക്കും. സോ​ളാ​ർ ത​ട്ടി​പ്പ്​ അ​ന്വേ​ഷി​ച്ച ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നാണ്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ മറുപടി നൽകിയത്. 

Tags:    
News Summary - Solar Case: High Court saritha - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.