കൊച്ചി: സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെൻഷെൻറ ആനുകൂല്യം അനർഹർ വ്യാപകമായി കൈപ്പറ്റുന്നതായി ധനകാര്യ വകുപ്പിെൻറ കണ്ടെത്തൽ. അനർഹരെ ഒഴിവാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കാത്തതിനാൽ സർക്കാറിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ധനകാര്യ വകുപ്പ് സെക്രട്ടറി എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും സർക്കുലർ അയച്ചു.
ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ‘സേവന’ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തദ്ദേശസ്ഥാപനങ്ങൾ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കൾ മരിച്ചിട്ടും അനന്തരാവകാശികൾ പെൻഷൻ കൈപ്പറ്റുക, വിധവ പെൻഷൻ ലഭിക്കുന്നവർ പുനർവിവാഹ ശേഷവും ആനുകൂല്യം കൈപ്പറ്റുക, യഥാർഥ വയസ്സ് മറച്ചുവെച്ച് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി പെൻഷന് അർഹത നേടുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ഇൗ സാഹചര്യത്തിൽ വയസ്സ് തെളിയിക്കുന്ന േഡാക്ടറുടെ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ പെൻഷൻ അനുവദിക്കേണ്ടെന്നാണ് തീരുമാനം. പ്രായംതെളിയിക്കാൻ സ്കൂൾ സർട്ടിഫിക്കറ്റ് അടക്കം രേഖകളുടെ അഭാവത്തിൽ ആധാർ ഉപയോഗിക്കാമെന്നും പട്ടികവർഗ അപേക്ഷകർ, കിടപ്പ് രോഗികൾ, 80 വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് ആധാർ ഉൾപ്പെടെ മറ്റുരേഖകൾ ഇല്ലെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ബോധ്യപ്പെടുന്നപക്ഷം ഡോക്ടറുടെ സർട്ടിഫിക്കറ്റ് പരിഗണിക്കാമെന്നുമാണ് നിർദേശം.
മരിച്ചവരുടെയും പുനർവിവാഹം ചെയ്യുന്നവരുടെയും വിവരങ്ങൾ അംഗൻവാടി, ആശ വർക്കർമാൻ വഴി ശേഖരിച്ച് അതത് മാസം ഡാറ്റബേസിൽനിന്ന് ഒഴിവാക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ചിലയിടങ്ങളിൽ വിവരങ്ങൾ ഒഴിവാക്കാതെ അനർഹർക്ക് പെൻഷൻ നൽകിവരുകയാണെന്ന് ധനകാര്യ എക്സ്പെൻറിച്ചർ സെക്രട്ടറി അയച്ച സർക്കുലറിൽ പറയുന്നു. എന്നാൽ, എത്രപേർ അനർഹമായി പെൻഷൻ കൈപ്പറ്റിയെന്നോ എത്രരൂപ ഇതിലൂടെ നഷ്ടമായെന്നോ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.
ധനവകുപ്പിെൻറ മറ്റ് നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.