സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം, ഇല്ലെങ്കിൽ പട്ടികക്ക് പുറത്ത്

തിരുവനന്തപുരം: 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. 2022 സെപ്റ്റംബര്‍ 1 മുതല്‍ 2023 ഫെബ്രുവരി 28നുള്ളിലാണ് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. നിശ്ചിത സമയപരിധിക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്നും സസ്‌പെൻഡ് ചെയ്യും.

സസ്‌പെൻഡ് ചെയ്യപ്പെട്ടവര്‍ക്ക് 2023 മാര്‍ച്ച് മാസം മുതല്‍ പെന്‍ഷനുകള്‍ അനുവദിക്കുകയില്ല. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം പെന്‍ഷന്‍ പുനഃസ്ഥാപിക്കും. എന്നാല്‍, വരുമാന സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയുന്ന പെന്‍ഷന്‍ കുടിശ്ശിക ഗുണഭോക്താവിന് ലഭിക്കില്ല.

സാമൂഹിക സുരക്ഷ പെന്‍ഷനുകള്‍ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. ഈ പരിധിക്ക് മുകളിൽ വരുമാനമുള്ളവരെ പെന്‍ഷന്‍ ഗുണഭോക്തൃ പട്ടികയിൽ നിന്ന് സ്ഥിരമായി ഒഴിവാക്കും.

Tags:    
News Summary - Social security pension beneficiaries have to submit new income certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.