കെ. സുരേന്ദ്രന് ലഭിച്ചത് ആർക്കും കിട്ടാത്ത സൗഭാഗ്യം -പരിഹസിച്ച് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ആർക്കും തന്നെ കിട്ടാത്ത വലിയ സൗഭാഗ്യമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ലഭിച്ചിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ. രണ്ടു സീറ്റിലാണ് സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നുവെന്നും ശോഭ പറഞ്ഞു.

ഒ. രാജഗോപാലിനോ കുമ്മനം രാജശേഖരനോ ആർക്കും കിട്ടാത്ത വളരെ വലിയ സൗഭാഗ്യമാണ് കെ. സുരേന്ദ്രന് ദേശീയ നേതൃത്വം കനിഞ്ഞ് നൽകിയിരിക്കുന്നത്.
കേന്ദ്ര നേതൃത്വം തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ പിന്നീട് തൻെറ സ്ഥാനാർത്ഥിത്വത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.