സർക്കാറിന്​ സവർണ ആഭിമുഖ്യ​​മെന്ന്​ വെള്ളാപ്പള്ളി

കൊല്ലം: ചെങ്ങന്നൂർ ഉപ​െതരഞ്ഞെടുപ്പിലെ എസ്.എൻ.ഡി.പി യോഗത്തി​​​െൻറ നിലപാട് 23ന് ചേർത്തലയിൽ പ്രഖ്യാപിക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം ഭരിക്കുന്നത്​ സവർണ ആഭിമുഖ്യമുള്ള സർക്കാറാണ്​. സർക്കാറി​​​െൻറ സംവരണ നയം മുന്നാക്കസമുദായക്കാരെ പറ്റിക്കാനാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സാമുദായികസംവരണമാണ്​ ഞങ്ങളുടെ ലക്ഷ്യം. ഭൂരിഭാഗംവരുന്ന സംവരണസമുദായങ്ങളുടെ താൽപര്യം സംരക്ഷിക്കാതെ സർവണതാൽപര്യത്തിനായി നിലകൊള്ളുന്നതിനെ എതിർക്കും. ഭരണഘടനപ്രകാരം സാമ്പത്തികസംവരണം നടപ്പാക്കാൻ കഴിയില്ല. ഇ​​പ്പോഴത്തെ നിലപാടുമായി സർക്കാർ മുന്നോട്ട് പോയാൽ കോടതിയിൽ ചോദ്യം ചെയ്യും.

സംവരണ നയത്തിലൊഴികെ സംസ്​ഥാന സർക്കാറി​​​െൻറ പല നിലപാടുകളോടും യോജിപ്പാണ്. മൈക്രോഫിനാൻസ് നടത്തിപ്പിൽ ചില എസ്​.എൻ.ഡി.പി യൂനിയനുകൾക്ക് വീഴ്ചപറ്റിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്. ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും തമ്മിൽ ശക്​തമായ മത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 


 

Tags:    
News Summary - SNDP Vellappally Natesan Attack LDF Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.