representational image
Posted On
date_range Updated On
date_range മഞ്ചേരി മെഡിക്കൽ കോളജിൽ കുട്ടികളുടെ വാർഡിൽ പാമ്പ്
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽനിന്ന് പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 9.30നാണ് സംഭവം. കട്ടിലിനടിയിലൂടെ പാമ്പ് ഇഴഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീകൾ ബഹളം വച്ചതോടെ ഓടിയെത്തിയവർ പാമ്പിനെ തല്ലിക്കൊന്നു.
ആറു കിടക്കകളുള്ള വാർഡിൽ 11 കുട്ടികളാണ് ചികിത്സയിലുണ്ടായിരുന്നത്. കൂട്ടിരിപ്പുകാരാണ് പാമ്പിനെ കണ്ടത്. കുട്ടികളുടെ വാർഡിലുള്ളവരെ മറ്റു വാർഡുകളിലേക്ക് മാറ്റി താൽകാലികമായി അടച്ചിട്ടു. വിശദമായ പരിശോധനക്ക് ശേഷം വാർഡ് തുറക്കാനാണ് തീരുമാനം. നേരത്തെ അത്യാഹിത വിഭാഗത്തിന് മുന്നിൽനിന്ന് മൂർഖനെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.