തിരുവനന്തപുരം: സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ യാത്രാവാഹനങ്ങളിൽ 13 വയസ്സിൽ താഴെയ ുള്ള കുട്ടികളെ പിൻസീറ്റിലിരുത്തി യാത്ര ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ ക മീഷൻ നിർദേശം. രണ്ടു വയസ്സിൽ താഴെയുള്ളവർക്ക് ബേബി സീറ്റ് ഘടിപ്പിക്കുന്നതിനാവശ്യ മായ ഭേദഗതി മോട്ടോർ വാഹന നിയമത്തിൽ വരുത്തണമെന്നും കമീഷൻ മോട്ടോർ വാഹന വകുപ്പി ന് നിർദേശം നൽകി.
ഇക്കാര്യത്തിൽ ബോധവത്കരണത്തിന് ഗതാഗത കമീഷണറും വനിത-ശിശു വികസന വകുപ്പും നടപടിയെടുക്കണം.വയലിനിസ്റ്റ് ബാലഭാസ്കറിെൻറയും മകളുടെയും അപകട മരണവുമായി ബന്ധപ്പെട്ട വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി. കേന്ദ്ര മോട്ടോർ വാഹന ചട്ട പ്രകാരം ൈഡ്രവറെ കൂടാതെ ഏഴു സീറ്റുവരെയുള്ള യാത്രാവാഹനങ്ങളിലും ൈഡ്രവർക്കും മുൻ സീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്.
എന്നാൽ, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷിതമായ സീറ്റിങ് സംബന്ധിച്ച് ഉത്തരവുകളിൽ വ്യക്തതയില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. 13 വയസ്സിന് താഴെയുള്ളവർ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതാണ് സുരക്ഷിതമെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു.
എയർബാഗ് മുതിർന്നവർക്ക് സുരക്ഷിതമെങ്കിലും കുഞ്ഞുങ്ങൾക്ക് അപകടകരമായതിനാൽ അവർക്കുവേണ്ടി ബേബി സീറ്റ് ഘടിപ്പിക്കണമെന്ന് വാഹനനിർമാതാക്കൾ തന്നെ നിർദേശം മുന്നോട്ടുെവച്ചിട്ടുണ്ട്. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രീഷ്യൻസ് നിർദേശിച്ച മാനദണ്ഡം നമ്മുടെ നാട്ടിലും പാലിക്കപ്പെടേണ്ടതുണ്ടെന്ന് കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.