representative image

പാലക്കാട്​ ജില്ലയിലെ കണ്ടെയ്​ൻമെൻറ്​ സോണുകളിൽ മൃഗങ്ങളെ അറുക്കലും മാംസവിതരണവും പൂർണമായി നിരോധിച്ചു

പാലക്കാട്​: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ ജനക്കൂട്ടം ഒഴിവാക്കുക, സമ്പർക്കം കുറക്കുക എന്നിവ ലക്ഷ്യമിട്ട് ജില്ലയിലെ കണ്ടയ്ൻമെൻറ് സോണുകളിൽ മെയ് 12, 13, 14 തീയതികളിൽ മൃഗങ്ങളെ അറുക്കുന്നതും മാംസവിതരണം നടത്തുന്നതും പൂർണമായും നിരോധിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ല കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മാംസ വിൽപ്പനക്കും നിരോധനം ബാധകണ്​.

മറ്റ് സ്ഥലങ്ങളിൽ അംഗീകൃത അറവുശാലകളിൽ ആവശ്യമായ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃഗങ്ങളെ അറുക്കാവുന്നതാണ്. അറവുശാലകളിൽ ​െവച്ച് യാതൊരു കാരണവശാലും മാംസം വിതരണം നടത്തരുത്. ഇപ്രകാരം അറുക്കുന്ന മാംസം ആവശ്യക്കാർക്ക് ഹോം ഡെലിവറി ചെയ്യാനുള്ള നടപടി അറവുശാല അധികൃതർ സ്വീകരിക്കണമെന്നും ജില്ല കലക്ടർ അറിയിച്ചു.

Tags:    
News Summary - Slaughtering of animals and distribution of meat has been completely banned in the containment zones of Palakkad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.