അഷ്കർ, ആദ്യ ഭാര്യാമാതാവ്
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്‍റെ കൊലപാതകത്തിൽ പ്രതി അഷ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ആദ്യ ഭാര്യ ആമിനയുടെ മാതാവ് ഷജീല ബീവി. ആമിനയേയും അഷ്കർ ക്രൂരമായി മർദിച്ചിരുന്നുവെന്നും ഇതേ തുടർന്ന് ബോധം നഷ്ടപ്പെട്ടുവെന്നും ഷജീല ബീവി അറിയിച്ചു. ആമിനയെ അഷ്കർ ഫാനിൽ കെട്ടിതൂക്കാന്‍ ശ്രമിച്ചിരുന്നു. ഇയാളുടെ സഹോദരിയും അമ്മയും കൂട്ട് നിന്നതായും ഷജീല ആരോപിച്ചു. അഷ്കറിന്‍റെ മർദനത്തെ തുടർന്ന് ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു ആമിന.
ഓർമ വീണ്ടെടുത്തെങ്കിലും ഇപ്പോഴും പൂർണ്ണമായി ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. അതേ സമയം ആമിനയുടെ സഹോദരന്‍റെ മരണത്തിലും അഷ്കറിന് പങ്കുണ്ടോ എന്നും ഷജീല ആശങ്ക പങ്കുവെച്ചു. മകനെ കൊല്ലുമെന്ന് പല തവണ ഭീഷണിപ്പെടുത്തിയതായും ആ അമ്മ അറിയിച്ചു. ആമിനയുമായുള്ള ബന്ധം അഷ്കർ വേർപ്പെടുത്തിയിരുന്നില്ല. ഭർത്താവ് ജീവനൊടുക്കിയതിനു പിന്നാലെ ഒരു മാസം മുമ്പാണ് കുട്ടിയുമൊത്ത് അഖില അഷ്കറിനൊപ്പം താമസം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.