representational image
Posted On
date_range Updated On
date_range റോഡിൽനിന്ന് തലയോട്ടികൾ കണ്ടെത്തി
കൊല്ലം: പ്രവർത്തനരഹിതമായ ആശുപത്രിക്ക് സമീപത്തെ റോഡിൽനിന്ന് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് തലയോട്ടികൾ ലഭിച്ചു. ശക്തികുളങ്ങരയിൽ കഴിഞ്ഞദിവസം രാവിലെ കോർപറേഷൻ ശുചീകരണ തൊഴിലാളികളാണ് തലയോട്ടികൾ കണ്ടത്.
വിവരമറിഞ്ഞെത്തിയ ശക്തികുളങ്ങര പൊലീസ് നടത്തിയ പരിശോധനയിൽ തലയോട്ടികൾ പഴക്കം ചെന്നതാണെന്ന് വ്യക്തമായി. കവറിനുള്ളിൽ മെഡിക്കൽ വിദ്യാർഥികൾ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വിശദ പരിശോധനക്കായി തലയോട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളജിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.