ചീമേനിയിൽ വീണ്ടും പതാക ഉയർത്തി എസ്.കെ.എസ്.എസ്.എഫ്

ചെറുവത്തൂർ (കാസർകോട്): ചീമേനിയിൽ ചാനടുക്കത്ത് എസ്.കെ.എസ്.എസ്.എഫ് വീണ്ടും പതാക ഉയർത്തി. കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫ് പതാകദിനാഘോഷം അലങ്കോലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ചീമേനി പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത യോഗത്തിന് ശേഷമാണിത്.

കഴിഞ്ഞ ദിവസമാണ് എസ്.കെ.എസ്.എസ്.എഫിൻെറ സംസ്ഥാന പതാക ദിനാഘോഷത്തിൻെറ ഭാഗമായി നടത്തിയ ചാനടുക്കത്തെ പരിപാടി ഒരു സംഘം അലങ്കോലപ്പെടുത്തിയത്. ‍ഇതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ, എസ്.എസ്.എഫ് നേതാവ് റഫീഖ് തുടങ്ങി മൂന്നു പേർക്കെതിരെ ചീമേനി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് തിങ്കളാഴ്ച ഉച്ചക്ക് ചീമേനി പൊലീസ് സ്റ്റേഷനിൽ ചർച്ച നടന്നത്. പ്രതി ചേർക്കപ്പെട്ടവർ മാപ്പപേക്ഷിച്ചതിനെ തുടർന്ന് കേസ് ഒഴിവാക്കി. ഇതിനുശേഷമാണ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാക്കളടക്കമുള്ളവരെത്തി പതാക ഉയർത്തിയത്.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വർക്കിങ് ചെയർമാൻ താജുദ്ദീൻ ദാരിമി പതാകി ഉയർത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.