അങ്കമാലി സ്​റ്റേഷനിലെ ആറു പൊലീസുകാർ നിരീക്ഷണത്തിൽ 

കൊച്ചി: സ്വർണക്കവർച്ച കേസിലെ പ്രതിക്ക്​ ​കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ അങ്കമാലി പൊലീസ്​ സ്​റ്റേഷനിലെ ആറു പൊലീസുകാർ നിരീക്ഷണത്തിൽ. കഴിഞ്ഞദിവസം പിടികൂടിയ അങ്കമാലി തുറവൂർ സ്വദേശിക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 

ഒരു വർഷം മുമ്പ്​ നടന്ന സ്വർണക്കവർച്ച കേസിൽ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. ഇതിൽ ഒരാൾക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 

സാമ്പിൾ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിച്ചതോടെ പ്രതിയെ പിടികൂടുകയും സമ്പർക്കം പുലർത്തുകയും ചെയ്​ത പൊലീസുകാരോട്​ നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്​റ്റേഷൻ അഗ്​നിരക്ഷ സേനയുടെ സഹായത്തോടെ അണുവിമുക്തമാക്കും. 


 

Tags:    
News Summary - Six Policemen In Ankamali Police Station Quarantined -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.