ച​ന്ദ​ന​വു​മാ​യി പി​ടി​യി​ലാ​യ​വ​ർ

ചന്ദനവുമായി വനം വകുപ്പ് വാച്ചറടക്കം ആറുപേർ പിടിയിൽ

അഗളി: അട്ടപ്പാടി ഷോളയൂർ കീരിപ്പതിയിൽ ചന്ദനം മുറിക്കുന്നതിനിടെ വനം വകുപ്പ് വാച്ചറടക്കം ആറുപേർ പിടിയിൽ. ഷോളയൂർ നല്ലശിങ്കസ്വദേശി രംഗസ്വാമി, കീരിപ്പതി സ്വദേശികളായ അങ്കപ്പൻ, ചിന്നസ്വാമി, പ്രവീൺകുമാർ, കാളിദാസൻ, തിരുകുമാർ എന്നിവരാണ് ഷോളയൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പഴനിസ്വാമി എന്നയാൾ ഓടിമറഞ്ഞു.

വനപാലകരുടെ പട്രോളിങ്ങിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 36 കിലോ ചന്ദനവും ആയുധങ്ങളും പിടികൂടി. അങ്കപ്പൻ ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ഫയർ വാച്ചറാണ്.

സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഫെലിക്സ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ തോമസ്, ആനന്ദ്, ഷഫിന, വാച്ചർമാരായ രങ്കമ്മാൾ, മണ്ണൻ, മണികണ്ഠൻ, ലക്ഷ്മി എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Six people, including a forest department watcher, were arrested with sandalwood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.