വയോധികയുടെ വയറ്റിൽ നിന്ന്​ ആറ്​ കിലോ വരുന്ന മുഴ നീക്കി

കാഞ്ഞിരപ്പള്ളി: 70കാരിയുടെ വയറ്റിൽനിന്ന്​ ആറ്​ കിലോയോളം വരുന്ന മുഴ നീക്കംചെയ്തു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ്​ കാഞ്ഞിരപ്പള്ളി സ്വദേശിനിയുടെ ഗർഭപാത്രത്തിലെ മുഴ നീക്കിയത്​.

കുറച്ചുനാളായി വയർ അമിതമായി വീർത്തുവരുന്നതിനെ തുടർന്നാണ് ഇവർ ചികിത്സക്ക്​ എത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ സ്കാനിങ്ങിൽ ഗർഭപാത്രത്തിൽ വലിയ മുഴയുള്ളതായി കണ്ടെത്തി. തുടർന്നാണ് വ്യാഴാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഗർഭപാത്രത്തിൽനിന്ന്​ 5.856 കിലോഗ്രാം വരുന്ന മുഴയാണ്​ നീക്കിയത്​.

ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ജി.എല്‍. പ്രശാന്ത്, ഡോ. അരുണ്‍കുമാര്‍, ഡോ. ഐഷ, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. രേഖ, ഡോ. മിനി, ഡോ. സുഹൈൽ, സ്റ്റാഫ് നഴ്‌സ് വി. മഞ്ജു തുടങ്ങിയവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ.

Tags:    
News Summary - Six kg tumor was removed from the stomach of the elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.