തൃശൂർ മുണ്ടൂരിൽ ബസുകൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ മുണ്ടൂരിൽ ബസുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിക്കാണ് സംഭവം. മുണ്ടൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്.

കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കർണാടക കെ.എസ്.ആർ.ടി.സി ബസിൻ്റെ പിന്നിൽ കോഴിക്കോട് നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന കേരള കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.

രണ്ട് സ്ത്രീകൾ ഉൾപ്പെടെയാണ് ആറു പേർക്ക് പരിക്കേറ്റത്. അഞ്ച് പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ അമല മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Tags:    
News Summary - six injured in mundur bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.