സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാനില്ലെന്ന് ശിവശങ്കർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കാന്‍ ഇല്ലെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍. കേസ് തീരുംവരെ ഒന്നും പറയാനില്ലെന്നാണ് ശിവശങ്കറിന്‍റെ നിലപാട്. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തെക്കുറിച്ച് കൂടുതല്‍ വ്യാഖ്യാനിക്കാനോ വിശദീകരിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പുസ്തകത്തില്‍ എഴുതിയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും വിശകലനം ചെയ്യാനും അനുമാനിക്കാനും വായനക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി പറയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വപ്നക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നാണ് ശിവശങ്കർ തന്‍റെ ആത്മകഥയായിൽ പറഞ്ഞിരിക്കുന്നത്. ഇതെല്ലാം നുണകളാണെന്നാായിരുന്നു സ്വപ്ന സുരേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. സ്വര്‍ണക്കടത്തുകേസിന്‍റെ അന്വേഷണത്തിലേക്ക് ദേശീയ അന്വേഷണ ഏജന്‍സിയെ കൊണ്ടുവന്നത് എം. ശിവശങ്കറിന്റെ തന്ത്രമായിരുന്നുവെന്നും താന്‍ വായ തുറക്കാതിരിക്കാനും തന്നെ കാലങ്ങളോളം ജയിലിൽ അടക്കാനും വേണ്ടിയാണ് എൻ.ഐ.എയെ കൊണ്ടുവന്നതെന്നും സ്വപ്ന പറഞ്ഞു.

നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ഇടപെട്ടില്ലെന്ന ശിവ ശങ്കറിന്റെ പുസ്തകത്തിലെ വാദം തെറ്റാണ്. ബാഗിൽ എന്തായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നു എന്നും സ്വപ്ന വെളിപ്പെടുത്തി. സ്വർണക്കടത്ത് കേസിൽ തനിക്ക് അറിയാവുന്നതെല്ലാം ശിവശങ്കറിനും അറിയാമായിരുന്നു. ശിവശങ്കർ അടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും ശബ്ദരേഖ പുറത്ത് വിട്ടതെന്നും സ്വപ്ന വെളിപ്പെടുത്തി. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ വാദം ശരിയല്ലെന്നും ബാഗിൽ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സ്വപ്ന സുരേഷ് പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോൾ സ്വപ്ന ആദ്യം ഫോൺ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാൻ സഹായം തേടിയെന്ന് ശിവശങ്കർ പുസ്തകത്തിൽ പറയുന്നു. കസ്റ്റംസ് നടപടികളിൽ ഇടപെടാനാകില്ലെന്നാണ് മറുപടി നൽകിയത്. ബാഗേജിൽ സുഹൃത്തായ സരിത്തിനു വേണ്ട് ഡ്യൂട്ടി അയക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്ന പറഞ്ഞതെന്നാണ് ശിവശങ്കർ പുസ്തകത്തിൽ പറഞ്ഞിരുന്നത്. ഇതെല്ലം ഖണ്ഡിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്വപ്ന നടത്തിയത്. 

Tags:    
News Summary - Sivashankar says he will not respond to Swapna Suresh's revelations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.