തിരുവനന്തപുരം: ഭാവിയെപ്പറ്റി ആശങ്കയില്ലെന്നും മാറ്റത്തിെൻറ കാെലാച്ചക്കായി കാതോ ർത്തിരിക്കുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. മാറ്റം വേണമെന്ന് പറയാൻ ധൈ ര്യം കാണിച്ചതിനാണ് തെന്ന പുറത്താക്കുന്നത്. ഇപ്പോൾ അപ്പീൽ നൽകിയിരിക്കുകയാണ്. നാ ളെ നല്ലൊരു ഉദയത്തെയാണ് പ്രതീക്ഷിക്കുന്നതെന്നും ലൂസി പറഞ്ഞു. ഡി.സി ബുക്സിെൻറ ആഭി മുഖ്യത്തിൽ കനകക്കുന്നിൽ നടക്കുന്ന സ്പെയിസസ് ഫെസ്റ്റിവലിൽ സംസാരിക്കുകയായി രുന്നു അവർ.
കാലം ആവശ്യപ്പെടുന്ന നല്ലകാര്യങ്ങൾ തലപ്പത്തുള്ളവർ മനസ്സിലാക്കുന്നില്ല. നന്മകളെല്ലാം ഒരുപരിധിവരെ നിശ്ചലമായിരിക്കുന്നു. ചില സാമൂഹികസേവനങ്ങളൊക്കെ നടത്തി, എവിടെയൊക്കെയോ ഉള്ള ആരെയൊെക്കയോ സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് നടക്കുന്നത്. കേരളത്തിൽ രൂപംകൊണ്ട സന്യാസി സമൂഹങ്ങളുടെ തലച്ചോറ് മന്ദീഭവിച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. സന്യസ്ത ജീവിതത്തത്തെയും സഹസന്യസ്തരെയും താൻ വെറുത്തിട്ടില്ലെന്നും അവർ പറഞ്ഞു. സിസ്റ്റർ െജസ്മി, അഷ്റഫ് കടയ്ക്കൽ തുടങ്ങിയവരും സംബന്ധിച്ചു.
അഭയ കേസ് സഭക്ക് മുകളിലെ ഡെമോക്ലിസിെൻറ വാൾ -സിസ്റ്റർ ജെസ്മി തിരുവനന്തപുരം: അഭയ കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ അതെന്നും സഭക്ക് മുകളിൽ ഡെമോക്ലിസിെൻറ വാൾ പോലെ തൂങ്ങിയാടുമെന്ന് സിസ്റ്റർ ജെസ്മി. ഉള്ളിലുള്ളവ ചീഞ്ഞ് നാറ്റം പുറത്തറിഞ്ഞപ്പോഴാണ് ജനം തിരിച്ചറിഞ്ഞുതുടങ്ങിയത്. ഇതുപോലും സഭ അംഗീകരിക്കാൻ തയാറായിട്ടില്ല.
മഠത്തിലേക്ക് വന്നത് സ്വാതന്ത്ര്യം കൊതിച്ചാണ്. വീട്ടിൽ നിന്നാൽ കെട്ടിച്ചുവിടും. സ്വാതന്ത്ര്യമായിരുന്നു സ്വപ്നം. ആദ്യമൊക്കെ എല്ലാത്തരം സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. പിന്നീട് ചിറകുകൾ ഒാരോന്നും അരിഞ്ഞു. സ്വപ്നം കണ്ട ലോകമായിരുന്നില്ല പിന്നീടുള്ള അനുഭവം. കണ്ണ് തുറന്നപ്പോഴേക്കും കാലമേറെ കഴിഞ്ഞു. മാനസിക രോഗിയാണെന്ന് വരുത്തിത്തീക്കാൻ ശ്രമമുണ്ടായപ്പോഴാണ് താൻ തടിയൂരിയതെന്നും ജെസ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.