പാലക്കാട്: ദ്രോഹനടപടികൾ തുടർന്നാൽ സഭാധികൃതർക്കെതിരെ കോടതിയെ സമീപിക്കു മെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ. പാലക്കാട് വിക്ടോറിയ കോളജിൽ നടന്ന സെമിനാറി നെത്തിയ അവർ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. കന്യാസ്ത്രീ മഠത്തിെൻറ നിയ മാവലികളും സന്യാസ സഭയുടെ നിർദേശങ്ങളും താൻ ലംഘിച്ചിട്ടില്ല. നിലവിൽ ചില മേലധികാരി കൾ തനിക്കെതിരെ ഏകപക്ഷീയ അധിക്ഷേപങ്ങളാണ് പടച്ചുവിടുന്നത്. ഇടുങ്ങിയ മനഃസാക്ഷിക്കാരാണിവരെന്നും സിസ്റ്റർ പറഞ്ഞു.
കഴിഞ്ഞദിവസം കാനോനിക നിയമപ്രകാരമുള്ള അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ കാണിച്ച് സുപ്പീരിയർ ജനറൽ നൽകിയ കത്തിന് മറുപടി നൽകും. വനിത ജേണലിസ്റ്റിനെ മുറിയിൽ തങ്ങാൻ അനുവദിച്ചുവെന്ന ആരോപണമാണ് പുതിയതായി ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളത്.
തെൻറ ബന്ധുവും പത്രപ്രവർത്തകയുമായ യുവതി കാണാനെത്തിയപ്പോൾ അവർതന്നെ പുറത്ത് മുറി എടുത്തിരുന്നുവെങ്കിലും തെൻറ മുറിയിൽ തങ്ങാൻ ക്ഷണിച്ചത് മനുഷ്യത്വം മൂലമാണ്. മഠത്തിലെ സഹസന്യാസിമാർ ഭൂരിഭാഗവും തന്നോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയാണ്. താൻ മഠത്തിലെ കൂട്ടുപ്രവർത്തനങ്ങളിൽ സഹകരിക്കുന്നില്ലെന്നാണ് കഴിഞ്ഞദിവസം ലഭിച്ച കാരണം കാണിക്കൽ നോട്ടീസിലെ മറ്റൊരാരോപണം. എന്നാൽ, ആരും മിണ്ടാൻപോലും കൂട്ടാക്കാത്ത സ്ഥലത്ത് ഇതെങ്ങനെ സാധിക്കാനാണെന്നും അവർ പറഞ്ഞു.
നിലവിൽ പലയിടത്തുനിന്നും ഭീഷണിയുയർന്നുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽതന്നെ അധിക്ഷേപിക്കാൻ ചില സന്യസ്തരടക്കം വലിയൊരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇവരിൽ പലർക്കും ഭീഷണിയുടെ സ്വരമാണ്. താൻ സഭാവസ്ത്രമോ സന്യാസജീവിതമോ ഉപേക്ഷിക്കില്ല.
അത് തെൻറ വ്യക്തിപരമായ െതരഞ്ഞെടുപ്പാണ്. അതിന് ഭീഷണിയുയർത്തുന്ന നിലയിൽ തനിക്കെതിരെ നടപടിക്ക് എഫ്.സി.സി നേതൃത്വം മുതിർന്നാൽ കോടതിയെ സമീപിക്കുകയല്ലാതെ രക്ഷയില്ല. കഴിഞ്ഞ ദിവസമാണ് മാനന്തവാടി കാരക്കാമല എഫ്.സി കോൺവെൻറിലെ സിസ്റ്റർ ലൂസി കളപ്പുരക്കലിന് സുപ്പീരിയർ ജനറലിൽനിന്ന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.
കദ്വാരക സേക്രഡ് ഹാർട്ട് ഹൈസ്കൂൾ അധ്യാപികയായ സിസ്റ്റർ ലൂസിയെ കാരക്കാമല ഇടവകയിൽ മതബോധന ക്ലാസെടുക്കുന്നതിൽനിന്ന് വിലക്കിയ അധികൃതരുടെ തീരുമാനം ഒരുവിഭാഗം ഇടവക ജനങ്ങൾ പ്രതിഷേധിച്ചതോടെ പിൻവലിച്ചിരുന്നു. ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ ലൈംഗിക വിവാദത്തിൽ നടപടിയാവശ്യപ്പെട്ട് ഒരുവിഭാഗം കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരവേദിയിൽ സിസ്റ്റർ ലൂസി പ്രത്യക്ഷപ്പെട്ടത് സഭാധികൃതരുടെ വിമർശനത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.