Posted On
date_range Updated On
date_range കുറവലങ്ങാട് മഠത്തിൽ തുടരാനുള്ള അനുമതി ലഭിച്ചെന്ന് സിസ്റ്റർ അനുപമ
കോട്ടയം: കുറവലങ്ങാട് മഠത്തിൽ തുടരാനുള്ള അനുമതി ലഭിച്ചെന്ന് സിസ്റ്റർ അനുപമ. കേസ് തീരുന്നത് വരെ തുടരാനാ ണ് അനുമതി നൽകിയത്. സത്യത്തിന് വേണ്ടി മരണം വരെയും നിൽക്കും. പ്രലോഭനങ്ങളിൽ വീഴില്ല. ഇപ്പോൾ ഒറ്റപ്പെടുന്നത ് സമൂഹത്തിന് വേണ്ടിയാണ്. മുഖ്യമന്ത്രിക്ക് നൽകിയ കത്തിന് മറുപടി ലഭിച്ചില്ലെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി.
അതിനിടെ, കോട്ടയത്ത് കന്യാസ്ത്രീകൾ നടത്തി കൺവെൻഷൻ വേദിക്ക് സമീപത്തേക്ക് ഫ്രാേങ്കാ അനുകൂലികളുടെ പ്രകടനമുണ്ടായി. ബിഷപ്പ് ഫ്രാേങ്കായെ അനുകൂലിക്കുന്നവർ വേദിയിലേക്ക് തള്ളികയറാൻ ശ്രമിച്ചു. ഇതേ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പിന്നീട് ഫ്രാേങ്കാ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.