അഭയ കേസ്: ക്രൈംബ്രാഞ്ച് മുൻ എസ്.പി മൈക്കിളിനെ കോടതി പ്രതിയാക്കി

തിരുവനന്തപുരം: സിസ്​റ്റർ അഭയ കൊലക്കേസിൽ 26 വർഷത്തിനു ശേഷം നിർണായക വിധി. കേസിൽ പ്രാഥമികാന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് മുൻ എസ്. പി മൈക്കിളിനെ കോടതി പ്രതിയാക്കി. എട്ട് സുപ്രധാന രേഖകൾ മൈക്കിൾ നശിപ്പി​െച്ചന്ന വിലയിരുത്തലി​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി. സി.ബി.ഐ സമർപ്പിച്ച രണ്ടാം തുടരന്വേഷണ റിപ്പോർട്ടിൽ മൈക്കിൾ മുൻ കോട്ടയം വെസ്​റ്റ്​ പൊലീസ് സ്​റ്റേഷൻ എസ്.ഐ വി.വി. അഗസ്​റ്റിനും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവലുമായി ചേർന്ന് തെളിവ് നശിപ്പിച്ചു. ഇതു കണക്കിലെടുത്താണ് കോടതി കെ.ടി. മൈക്കിളിനെ നാലാം പ്രതി ആക്കുന്നതെന്ന്​ ഉത്തരവിൽ വ്യക്തമാക്കുന്നു.

പയസ്​ ടെൻത്​ കോൺവൻറിലെ ജോലിക്കാരി അച്ചാമ്മയെ അഭയ കൊല്ലപ്പെട്ട പിറ്റേദിവസം മൈക്കിൾ നേരിട്ട്​ കണ്ടിരുന്നു. അഭയയുടെ പ്രധാന ഫോട്ടോകൾ മൈക്കിൾ നിർദേശിച്ച പൊലീസ് ഉദ്യോഗസ്ഥന് നൽകിയിരുന്നു. മൃതദേഹം പരിശോധിച്ച കോട്ടയം മെഡിക്കൽ കോളജ്  മുൻ ഫോറൻസിക് മേധാവി ഡോ. രാധാകൃഷ്ണപിള്ള കെ.ടി. മൈക്കളി​​െൻറ സുഹൃത്തായിരുന്നു. ഇവർ കോട്ടയം ക്ലബിൽ ​െവച്ച്​ കണ്ടിരുന്നു. കോടതിയിൽനിന്ന്​ മൈക്കിൾ തൊണ്ടികൾ കൈപ്പറ്റിയതായും കോടതി ക​െണ്ടത്തി. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകളാണ് മൈക്കിളിനെതിരെയും ചുമത്തിയിട്ടുള്ളത്​. ഇതോടെ കേസിൽ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്​റ്റർ സെഫി എന്നിവരോടൊപ്പം നാലാം പ്രതിയായി മൈക്കിളിനെയും ഉൾപ്പെടുത്തി. ജോമോൻ പുത്തൻപുരയ്​ക്കൽ സമർപ്പിച്ച ഹരജി കൂടി പരിഗണിച്ചാണ്​ കോടതി വിധി. 

​േനരത്തേ കേസിൽ കോട്ടയം വെസ്​റ്റ്​ പൊലീസ് സ്​റ്റേഷനിലെ എ.എസ്.ഐ വി.വി.അഗസ്​റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവൽ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു. ഇവർ മരണപ്പെട്ടു. ആദ്യ മൂന്ന്​ പ്രതികൾ നൽകിയ വിടുതൽ ഹരജിയിൽ കോടതി ഫെബ്രുവരി ഒന്നിന്​ വാദം കേൾക്കും. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്‌ജി നാസറാണ് കേസ്‌ പരിഗണിക്കുന്നത്. 1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൻത്​ കോൺവൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്​റ്റർ അഭയ കൊല്ലപ്പെട്ടത്.

1993 മാർച്ച് 29ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. പ്രാഥമിക അന്വേഷണ സമയത്തെ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന ക്രൈം ബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിൾ, ആർ.ഡി.ഒ എസ്.ജി. കിഷോർ, സി.ബി.ഐ മുൻ എസ്.പി പി.വി. ത്യാഗരാജൻ, ആർ.ഡി.ഒ ഓഫിസിലെ മുൻ സൂപ്രണ്ട് ഏലിയാമ്മ, ക്ലർക്ക് മുരളീധരൻ, കോൺവൻറിലെ ജീവനക്കാരായ അച്ചാമ്മ, ത്രേസ്യാമ്മ, സിസ്​റ്റർ ഷേർലി എന്നിവരെ പ്രതി ചേർക്കണമെന്ന ജോമോൻ പുത്തൻപുരയ്​ക്കലി​​െൻറ ഹരജി, മുൻ ആർ.ഡി.ഒ കിഷോറിനെയും  ക്ലർക്ക് മുരളീധരനെയും തെളിവ് നശിപ്പിച്ചതിന്​ പ്രതികളാക്കണമെന്ന കെ.ടി. മൈക്കിളി​​െൻറ ഹരജികൾ എന്നിവ കോടതി നിരസിച്ചു. 

Tags:    
News Summary - Sister Abhaya case: Former SP Michile-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.