ശിരുവാണി അണക്കെട്ട്: സംസ്ഥാന താല്‍പര്യം സംരക്ഷിക്കും –മുഖ്യമന്ത്രി

തിരുവനന്തപുരം: ശിരുവാണി അണക്കെട്ട് നിര്‍മാണത്തില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കേന്ദ്രത്തിന്‍െറയും തമിഴ്നാടിന്‍െറയും അംഗീകാരം നേടാന്‍ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് അദ്ദേഹം  മറുപടി നല്‍കി.

അണക്കെട്ടിന്‍െറ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നിര്‍ത്തിവെച്ചതായി കേന്ദ്രം അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്‍െറ അനുമതിയുമായി ബന്ധപ്പെട്ടായതിനാല്‍ ഇക്കാര്യത്തില്‍ കാലതാമസം നേരിടുന്നു. അട്ടപ്പാടി മേഖലയില്‍ കുടിവെള്ളത്തിനും ജലസേചനത്തിനും പദ്ധതി അനിവാര്യമാണ്. അഗളി, കോട്ടത്തറ, ഷോളയൂര്‍ മേഖലയിലെ 4900 ഹെക്ടര്‍ പ്രദേശത്തെ ജലസേചനമാണ് ലക്ഷ്യമിടുന്നത്. ശിരുവാണി, ഭവാനി പുഴയുടെ കൈവഴിയാണ്. ഭവാനി കാവേരിയുടെ കൈവഴിയും. അതുകൊണ്ടുതന്നെ അണക്കെട്ടിന് അയല്‍സംസ്ഥാന അനുമതി ആവശ്യമാണ്. സംസ്ഥാന അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ ഉള്ളിലാണ് അണക്കെട്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ തമിഴ്നാടിന്‍െറ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര വിദഗ്ധ സമിതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കത്തെഴുതിയെങ്കിലും തമിഴ്നാട് പ്രതികരിച്ചിരുന്നില്ല. മറുപടി ഇല്ലാത്തതിനാല്‍ ടേംസ് ഓഫ് റഫറന്‍സ് അംഗീകരിക്കാന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും തുടര്‍ന്ന് അനുമതി നിര്‍ത്തിവെക്കുകയുമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുമതി നിഷേധിക്കല്‍ സംസ്ഥാനത്തിന്‍െറ അവകാശത്തിലെ കടന്നുകയറ്റമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തമിഴ്നാടിനെ ഇത് ഒരു വിധത്തിലും ബാധിക്കുന്ന വിഷയമല്ല. അണക്കെട്ട് വന്നാലും തമിഴ്നാടിന് വെള്ളം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എം.എയുടെ നേതൃത്വത്തില്‍ ബയോമെഡിക്കല്‍ മാലിന്യം സംസ്കരിക്കുന്ന ഇമേജ് എന്ന സ്ഥാപനം മലമ്പുഴ അണക്കെട്ടില്‍ ജലമലിനീകരണം നടത്തുന്നുണ്ടോയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വീണ്ടും പരിശോധിക്കും. അതിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബോര്‍ഡ് നടത്തിയ പരിശോധനയില്‍ മാലിന്യം അണക്കെട്ടിലേക്ക് ഒഴുക്കുന്നില്ളെന്ന് കണ്ടത്തെി. പരിസരത്തെ ജനങ്ങള്‍ക്കും പ്രയാസമുണ്ടാക്കുന്നില്ല. 37 ടണ്‍ മാലിന്യമാണ് പ്രതിദിനം സംസ്കരിക്കുന്നത്. ഗുണനിലവാര പരിധിക്കുള്ളിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടെന്നും വി.എസ്. അച്യുതാനന്ദന്‍െറ സബ്മിഷന് മറുപടി നല്‍കി. കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് വ്യവസായങ്ങളുടെ വായുനിയന്ത്രണ സംവിധാനത്തില്‍ ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിയമ സര്‍വകലാശാല പരിഗണനയിലില്ളെന്ന് മന്ത്രി സി. രവീന്ദ്രനാഥ്  എന്‍. ഷംസുദ്ദീന്‍െറ സബ്മിഷന് മറുപടി നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചുമട്ടുതൊഴിലാളി കാര്‍ഡ് നല്‍കുന്നതിന് നിയമപരമായ തടസ്സമില്ളെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനം ഈ രംഗത്ത് അനുവദിക്കില്ളെന്നും ജോണ്‍ഫെര്‍ണാണ്ടസിന്‍െറ സബ്മിഷന് മറുപടി നല്‍കി.

Tags:    
News Summary - siruvani dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.