എസ്​.ഐ.ആർ: ഫോം വിതരണം രണ്ട്​ കോടി പിന്നിട്ടു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ എ​സ്.​​ഐ.​ആ​റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​വി​ത​ര​ണം ര​ണ്ട്​ കോ​ടി പി​ന്നി​ട്ടെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ. വി​ത​ര​ണം ആ​രം​ഭി​ച്ച്​ 11 ദി​വ​സം പി​ന്നി​ടു​മ്പോ​ൾ 2.20 കോ​ടി ഫോ​മു​ക​ളാ​ണ്​ വോ​ട്ട​ർ​മാ​രു​ടെ കൈ​ക​ളി​ലെ​ത്തി​യ​ത്. ഏ​ഴ് ജി​ല്ല​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം ഫോം ​വി​ത​ര​ണം ചെ​യ്തു. 2025 ഒ​ക്​​ടോ​ബ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച്​ സം​സ്ഥാ​ന​ത്താ​കെ 2.78 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

ഇ​ത്ര​യും പേ​ർ​ക്കും ഫോം ​വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ന​വം​ബ​ർ 25ന്​ ​മു​മ്പ്​ ഫോം ​വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശം. അ​തേ​സ​മ​യം എ​ത്ര ഫോം ​തി​രി​കെ കി​ട്ടി എ​ന്ന വി​വ​രം ക​മീ​ഷ​ൻ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ, വി​ത​ര​ണം ചെ​യ്ത ഫോ​മു​ക​ളി​ൽ പ​കു​തി​യോ​ളം തി​രി​കെ​യെ​ത്തി എ​ന്നാ​ണ്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ അ​വ​കാ​ശ​പ്പെ​ട്ട​ത്.

46.96 ല​ക്ഷം പേ​ർ​ക്കാ​ണ്​ അ​ന്ന്​ ഫോം ​വി​ത​ര​ണം ചെ​യ്​​തി​രു​ന്ന​ത്. ശ​നി​യാ​ഴ്​​ച വീ​ണ്ടും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​രു​ന്നു​ണ്ട്. 

Tags:    
News Summary - SIR: Form distribution crosses two crore mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.