ഗായകൻ റഫിയുടെ സുഹൃത്ത് ബോംബെ അഹമ്മദ് ഭായ് അന്തരിച്ചു

കോഴിക്കോട്: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ അടുത്ത സുഹൃത്തും പ്രമുഖ വ്യാപാരിയുമായ ബോംബെ അഹമ്മദ് ഭായ് (പി.കെ. അഹമ്മദ് -88) ചക്കോരത്ത്കുളം- ഈസ്റ്റ്ഹിൽ റോഡിലെ ‘നൂർ മഹലി’ൽ നിര്യാതനായി. മുഹമ്മദ് റഫി ഫൗണ്ടേഷന്റെ സ്ഥാപകനാണ്.

കേരളത്തിൽ റഫി ഫൗണ്ടേഷനുകൾക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. തലശ്ശേരി സ്വദേശിയായ അദ്ദേഹം കൽക്കത്തയിലും തുടർന്ന് മുംബൈയിലുമായിരുന്നു താമസിച്ചിരുന്നത്. മുംബൈ കലാപത്തെതുടർന്നാണ് ’90കളുടെ ആദ്യം കുടുംബാംഗങ്ങളുള്ള കോഴിക്കോട്ടേക്ക് താമസം മാറ്റിയത്. പ്രമുഖ മലഞ്ചരക്ക് വ്യാപാരിയാണ്.

അദ്ദേഹത്തിന്റെ വീട്ടിൽ റഫിയുടെയടക്കം അപൂർവ ഗാനങ്ങളുടെയും റഫിക്കൊപ്പമുള്ള പടങ്ങളുടെയും വലിയ ശേഖരമുണ്ടായിരുന്നു. ഇത് കേൾക്കാനും പകർത്താനും ഹിന്ദിഗാനങ്ങളെപ്പറ്റിയുള്ള സംശയങ്ങൾ തീർക്കാനും ഏറെപ്പേർ എത്തിയിരുന്നു. റഫിയെ കോഴിക്കോട്ട് രണ്ടുതവണ സംഗീത പരിപാടിക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

ഭാര്യ: പരേതയായ സുബൈദ. മക്കൾ: ഫഹീം അഹമ്മദ് (ദുബൈ), സഫീന അഹമ്മദ്, സബീന അഹമ്മദ് (സിംഗപ്പൂർ). മരുമകൻ: സിനിമ നടൻ ഷഫീഖ് അമ്പലപ്പുറത്ത് (കാലിക്കറ്റ് സർജിക്കൽസ് ഉടമ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് തോപ്പയിൽ ജുമാമസ്ജിദിൽ.

Tags:    
News Summary - Singer Mohammed Rafi's friend Bombay Ahmed Bhai passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.