ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

ആലുവ: പിന്നണി ഗായകൻ ആലുവ അശോകപുരം മനയ്ക്കപ്പടി കൃഷ്ണകൃപയിൽ ഹരിശ്രീ ജയരാജ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ചൊവ്വാഴ്ച പുലർച്ച മൂന്നിന്​ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഉറക്കത്തിൽനിന്ന് ഉണർന്നു. വെള്ളം കുടിച്ച് പിന്നീട് ഉറങ്ങാൻ കിടന്ന ജയരാജിനെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

മൂന്ന് പതിറ്റാണ്ടോളമായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഹരിശ്രീ ജയരാജ് ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ബി ഹൈഗ്രേഡ് ആർട്ടിസ്​റ്റായിരുന്നു. ‘കുടുംബശ്രീ ട്രാവത്സ്’ ചിത്രത്തിൽ വിജയ് യേശുദാസ്, ഗണേഷ് സുന്ദരം എന്നിവർക്കൊപ്പം ‘തപ്പും തകിലടി...’ എന്ന ഗാനമാലപിച്ചാണ് ചലച്ചിത്ര പിന്നണിഗാന രംഗത്തെത്തിയത്.

അല്ലു അർജുൻ, വിജയ് തുടങ്ങിയവരുടെ ഒട്ടേറെ സൂപ്പർ ഹിറ്റായ മൊഴിമാറ്റ ചിത്രങ്ങളിലും ഗാനമാലപിച്ചിട്ടുണ്ട്. കലാഭവൻ, ഹരിശ്രീ തുടങ്ങി പ്രമുഖ ട്രൂപ്പുകളിലും അംഗമാണ്. വിദേശ രാജ്യങ്ങളിലും ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്. മ്യൂസിക് സ്റ്റാർസ് സ്കൂൾ ഓഫ് ആർട്​സ്​ എന്ന പേരിൽ സംഗീത കലാലയത്തിന്‍റെയും സാരഥിയാണ്. തിരുവനന്തപുരം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജെ.സി. ഡാനിയേൽ പുരസ്ക‌ാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.

അച്ഛൻ: രാധാകൃഷ്ണ പണിക്കർ. മാതാവ്​: നളിനി. ഭാര്യ: രശ്മ‌ി. മകൾ: മീനാക്ഷി (ഡിഗ്രി വിദ്യാർഥിനി.

Tags:    
News Summary - Singer Harishree Jayaraj passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.