സിദ്ധാർഥന്റെ മരണം:കേസ്‌ സി.ബി.ഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാലെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: സിദ്ധാർഥന്റെ മരണം സംബന്ധിച്ച കേസ്‌ സി.ബി.ഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊലീസ് അന്വേഷണത്തിൽ യാതൊരു അതൃപ്തിയും കുടുംബം രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ വേഗം തന്നെ പിടികൂടിയതിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇതിനെയും രാഷ്ട്രീയവൽക്കരിക്കാൻ ആണ് കോൺഗ്രസ്‌ ശ്രമിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെയായിരുന്നു ഈ നീക്കം. തങ്ങളുടെ സമരം മൂലമാണ് കേസ് സി.ബി.ഐക്ക് വിട്ടത് എന്ന കോൺഗ്രസിന്റെ അവകാശവാദം ജാള്യത മറക്കാനാണ്. പരാജയ ഭീതി കൊണ്ട് വിഭ്രാന്തിയിലാണ് കോൺഗ്രസ്‌. അതുകൊണ്ടാണ് എല്ലാത്തിനെയും രാഷ്ട്രീയവൽക്കരിച്ച് വിവാദമാക്കാൻ കോൺഗ്രസ്‌ ശ്രമിക്കുന്നത്. കോൺഗ്രസിന്റെ ഈ ഗൂഢ ശ്രമം ജനം തിരിച്ചറിയുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.

Tags:    
News Summary - Siddharth's death: The case was handed over to CBI because the family requested it, says V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.