സിദ്ധാർഥന്റെ മരണം: മൂന്ന് പ്രതികൾ കൂടി പിടിയിൽ

കൊല്ലം: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലയിൽ പരസ്യമർദനത്തിനും വിചാരണക്കും വിധേയനായി ദുരൂഹസാഹചര്യത്തിൽ സിദ്ധാർഥൻ മരിച്ച സംഭവത്തിൽ മുഖ്യപ്രതികളായ രണ്ടു പേരടക്കം മൂന്നുപേർ പിടിയിൽ. കൊല്ലം ഓടനാവശം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ, അൽത്താഫ് എന്നിവരാണ് ഇന്നു പുലർച്ചെ പിടിയിലായത്.

കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോയെ പിടികൂടിയത്. കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. അൽത്താഫിനെ ഇരവിപുരത്തെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്. ഇന്നലെയും നാലു എസ്.എഫ്.ഐ പ്രവർത്തകർ പിടിയിലായിരുന്നു. ഇതോടെ കേസിൽ ആകെ 13 പേരാണ് പിടിയിലായത്.

സിൻജോ ജോൺസണും കാശിനാഥനും പുറമെ, പ്രതികളായ സൗദി റിസാൽ, അജയ് കുമാർ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസനാണ് മകനെതിരായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് ഇന്നലെ വീട് സന്ദർശിച്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശ് പറഞ്ഞിരുന്നു.

കേസിൽ ഇനി 5 പേരാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നത്. 18 പേ​രെ​യാ​ണ് പ്രാ​ഥ​മി​ക​മാ​യി കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള​ത്. ഇവരെ കോ​ള​ജി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്‌​തിട്ടുണ്ട്. പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ് മാ​ന​ന്ത​വാ​ടി ക​ണി​യാ​രം കേ​ളോ​ത്ത് വീ​ട്ടി​ൽ അ​രു​ൺ (23), എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി മാ​ന​ന്ത​വാ​ടി ക്ല​ബ് കു​ന്നി​ൽ ഏ​രി വീ​ട്ടി​ൽ അ​മ​ൽ ഇ​ഹ്സാ​ൻ (23), കോ​ള​ജ് യൂ​നി​യ​ൻ അം​ഗം തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല ആ​സി​ഫ് മ​ൻ​സി​ലി​ൽ എ​ൻ. ആ​സി​ഫ് ഖാ​ൻ(23), അമീൻ അക്ബർ അലി എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് ഇന്നലെ രേഖപ്പെടുത്തിയത്.

ബി.​വി.​എ​സ്.​സി ര​ണ്ടാം​വ​ര്‍ഷ വി​ദ്യാ​ർ​ഥി​യാ​യ സി​ദ്ധാ​ർ​ഥ​നെ (21) ഫെ​ബ്രു​വ​രി 18നാ​ണ് വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ആ​ണ്‍കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സിദ്ധാർഥനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നു വർഷം പഠന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Siddharth death wayanad: Two more main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.