Posted On
date_range Updated On
date_range സ്കൂൾവിട്ട് കളിക്കാൻ പോയത് മരണത്തിലേക്ക്... കുഞ്ഞുസഹോദരങ്ങളുടെ വിയോഗം താങ്ങാനാവാതെ കാവനൂർ
കാവനൂർ (മലപ്പുറം): സ്കൂൾ വിട്ട് എത്തിയശേഷം വീടിന് സമീപം കളിക്കാൻ പോയ സഹോദരങ്ങളുടെ മരണത്തിൽ വിറങ്ങലിച്ച് കാവനൂർ. കാവനൂർ ഇരുവേറ്റിയിൽ ചോലയിൽ അലിയുടെ മക്കളായ അഫിയ(എട്ട്), അഫ്‌നാൻ (ആറ്) എന്നിവരാണ് കുളത്തിൽ മുങ്ങി മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
ഇരുവരെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് കുളത്തിൽ കണ്ടെത്തിയത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് വീട്ടിൽ സുഖമില്ലാതെ കഴിയുകയാണ്. പിതാവ് സമീപത്ത് തന്നെ ചായക്കട നടത്തുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.