എ.എസ്.ഐയുടെ കൊലപാതകം: ഒരാൾ കസ്​റ്റഡിയിൽ

പുനലൂർ: കളിയിക്കാവിളയിൽ എ.എസ്.ഐയെ വെടിവെച്ചുകൊന്ന സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തിരുനെൽവേലി സ്വദേ ശിയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നുള്ള അഞ്ചംഗ സംഘത്തെ ആര്യങ്കാവ് പാലരുവിയിൽനിന്ന്​ കസ്​റ്റഡിയിലെടുത്തിരുന്നെങ്കിലും ഇവരെ ചോദ്യം ചെയ്​തശേഷം വിട്ടയച്ചു. ഞായറാഴ്ച വൈകീട്ട് നാലോടെ തെന്മല സി.ഐ മണികണ്ഠൻ ഉണ്ണിയുടെ നേതൃത്വത്തിലുള്ള പൊലീസ്​ സംഘവും തെങ്കാശി പൊലീസും ചേർന്നാണ് സംഘത്തെ കസ്​റ്റഡിയിലെടുത്തിരുന്നത്​. മറ്റു രണ്ടുപേരെ ​തിരുനെൽവേലിയിൽനിന്ന്​ കസ്​റ്റഡിയിൽ എടുത്തിരുന്നു​. ഇവരിൽ ഒരാളെയും വിട്ടയച്ചു.


പിടിയിലായയാളുടെ പേരോ കൊലപാതകത്തിൽ ഇയാളുടെ പങ്കോ സ്ഥിരീകരിക്കാൻ പൊലീസ് തയാറായില്ല. ഞായറാഴ്ച ഉച്ചക്ക്​ നിസാൻ സണ്ണി കാറിൽ പാലരുവിയിൽ എത്തിയ സംഘത്തെ കണ്ടപ്പോൾ സംശയം തോന്നിയ വനപാലകർ തെന്മല സി.ഐയെ വിവരമറിയിക്കുകയായിരുന്നു. സി.ഐ തെങ്കാശി പൊലീസിനും വിവരം കൈമാറിയതിനാൽ ഇവരും ഉടൻ എത്തി. സംഘം പാലരുവിയിൽ കുളികഴിഞ്ഞ് മടങ്ങി വാഹനത്തിൽ കയറി.

കാർ വിടാൻ നേരത്ത് പൊലീസ് സംഘം കാർ വളഞ്ഞ് സംഘത്തെ കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു. പിടിയിലായവരെ തെങ്കാശി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. രഹസ്യ​േകന്ദ്രത്തിലെത്തിച്ച്​ ചോദ്യം ചെയ്​തശേഷമാണ്​ ഇവരെ വിട്ടയച്ചത്​.

Tags:    
News Summary - si wilson murder four suspects in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.