പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ സി.ഐയെ കൈയേറ്റം ചെയ്ത എസ്​.ഐക്ക്​ സസ്​പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി പ​​ങ്കെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​നി​ടെ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച സി.​ഐ​യെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത എ​സ്.​ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. മ്യൂ​സി​യം സ്റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ന​റി എ​സ്.​ഐ കൃ​ഷ്ണ​മോ​ഹ​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ കെ. ​കാ​ർ​ത്തി​ക്കാ​ണ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ തി​രു​വ​ല്ല​യി​ൽ ന​ട​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു എ​സ്.​ഐ. പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​റ​ത്തേ​ക്ക്​ പോ​കാ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ, പ​രി​പാ​ടി​ക്കി​ടെ പു​റ​ത്തു​പോ​കാ​നാ​വി​ല്ലെ​ന്ന്​ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്​ സം​ഘം പ​റ​ഞ്ഞു. ഇ​ത്​ ചോ​ദ്യം​ചെ​യ്ത കൃ​ഷ്ണ​മോ​ഹ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കൊ​ടു​മ​ൺ സി.​ഐ​യെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - SI suspended for assaulting CI during Prime Minister's event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.