ആലപ്പുഴ: പതിനാറുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ എസ്.ഐ ഉൾെപ്പടെ മൂന്നുപേർ കൂടി അറസ്റ്റിലായി. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ ലൈജു (35), പിടിയിലായ ഇടനിലക്കാരി ആതിരയുടെ സഹായികളായ പൊള്ളേത്തൈ വാവാക്കാട് വീട്ടിൽ പ്രിൻസ് (28), മണ്ണഞ്ചേരി തെക്കേപ്പറമ്പിൽ ജിനു (22) എന്നിവരാണ് പിടിയിലായത്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴിയെടുത്തിരുന്നു. നാർേകാട്ടിക്സ് വിഭാഗം സീനിയർ സി.പി.ഒ നെൽസൺ തോമസ്, കുട്ടിയുടെ ബന്ധുവും ഇടനിലക്കാരിയുമായ പുന്നപ്ര സ്വദേശി ആതിര എന്നിവരാണ് മുമ്പ് അറസ്റ്റിലായത്.
ഇടനിലക്കാരിയുെട മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൊലീസ് ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒട്ടേറെ പൊലീസുകാർ ശാരീരികമായി ചൂഷണം ചെയ്തുവെന്നാണ് മൊഴി. ഇതിെൻറ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. പെൺകുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടതിന് വൈദ്യപരിശോധനയിൽ തെളിവ് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ വൈദ്യപരിശോധനഫലവുമായി ഒത്തുനോക്കിയശേഷമാണ് തുടർനടപടി സ്വീകരിച്ചത്. കേസിലെ രണ്ടാംപ്രതിയായ നെൽസണെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
ഒന്നാം പ്രതി പുന്നപ്ര സ്വദേശി ആതിരയെ വെള്ളിയാഴ്ച റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുന്നതിന് അന്വേഷണസംഘം അപേക്ഷ നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇടനിലക്കാരി വീട്ടിൽനിന്ന് കടത്തുന്നതിനിടെ നാട്ടുകാർ തടഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.