മൂഴിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ ഉയർത്തി

പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖലകളിലും വൃഷ്​​്ടി പ്രദേശങ്ങളിലും ശക്തമായ മഴയുള്ളതിനാല്‍ മൂഴിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ 30 സെൻറീ മീറ്റര്‍ വീതം ഉയര്‍ത്തി. 51.36 ക്യൂമെക്സ് എന്ന തോതില്‍ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കുന്നുണ്ട്​. മൂഴിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 192.63 മീറ്റര്‍ എത്തി.

കക്കാട്ടാറില്‍ ആങ്ങമൂഴി, സീതത്തോട് വരെ 50 സെൻറി മീറ്റര്‍ വരെ ജലനിരപ്പുയരും. കക്കാട്ടാറി​െൻറയും പമ്പയാറി​െൻറയും തീരത്ത് താമസിക്കുന്നവരും ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിൽ തീരദേശത്ത്​ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കലക്ടര്‍ അറിയിച്ചു.

മണിയാർ ബാരേജി​െൻറ അഞ്ചു ഷട്ടറുകളും തുറന്നിട്ടിണ്ട്​. പമ്പ കക്കി ഡാമുകളിലെ ജലനിരപ്പ് അപ്പർ ക്രസ്റ്റ് ലെവലിലും വളരെ താഴെയാണ്. ജലനിരപ്പ് അപ്പർ ക്രസ്​റ്റ്​ ലെവലിൽ എത്തിയാൽ മാത്രമേ ഷട്ടറുകൾ തുറക്കേണ്ടതായി വരൂ.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.