ശൂരനാട്ടു കുഞ്ഞൻപിള്ളപുരസ്കാരം ഡോ.എ.എം. ഉണ്ണിക്കൃഷ്ണന്

തിരുവനന്തപുരം: ഭാഷാപണ്ഡിതനും പ്രഥമ എഴുത്തച്ഛൻ പുരസ്കാരജേതാവുമായ ഡോ.ശൂരനാട്ട് കുഞ്ഞൻപിള്ളയുടെ സ്മരണാർഥം കരമന സഹോദരസമാജം എൻ.എസ്.എസ് കരയോഗം നല്കുന്ന ആറാമതു സാഹിത്യപുരസ്കാരം ഡോ. എ എം ഉണ്ണിക്കൃഷ്ണന്. ചിറയിൻകീഴ് ശ്രീകണ്ഠൻനായർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും 25,555 രൂപയും ഉൾപ്പെടുന്നതാണ് പുരസ്കാരം.

16ന് വൈകീട്ട് അഞ്ചിന് കരമന എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ നടത്തുന്ന കുടുംബസംഗമത്തിൽവച്ച് മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് പുരസ്കാരം സമർപ്പിച്ച് മുഖ്യപ്രഭാഷണം നടത്തും. കരയോഗം പ്രസിഡൻറ് എസ്. ഉപേന്ദ്രൻനായർ അധ്യക്ഷത വഹിക്കും. യോഗം എൻ.എസ്.എസ് വൈസ് പ്രസിഡൻറും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡൻറുമായ സംഗീത് കുമാർ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - Shuranattu Kunjanpillapuraskaram Dr. A.M. Unnikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.