കൊല സംഘത്തിൽ അഞ്ചുപേർ; വെട്ടിവീഴ്​ത്തിയത്​ ആകാശും റിജിനും ചേർന്ന്​ 

കണ്ണൂർ: ഷുഹൈബ്​ വധത്തിൽ പ​െങ്കടുത്തത്​ അഞ്ചംഗ സംഘമെന്ന്​ പിടിയിലായ ​പ്രതികളുടെ മൊഴി. പിടികിട്ടാനുള്ളവരിൽ രണ്ടുപേർ ഡി.വൈ.എഫ്​.​െഎയുടെ പ്രാദേശിക നേതാക്കളാണ്​. ഒരാൾ സി.​െഎ.ടി.യുമായി ബന്ധപ്പെട്ടയാളാണ്​. 

ആകാശും റിജിൻരാജും​ പിടികിട്ടാനുള്ളവരിൽ ഒരാളുമാണ്​ ഷുഹൈബിനെ വെട്ടിവീഴ്​ത്തിയത്​. നാലാമൻ ബോംബെറിഞ്ഞ്​ നാട്ടുകാരെ അകറ്റി. പ്രതികൾ  സഞ്ചരിച്ച വെള്ള കാർ ഒാടിച്ചതാണ്​ അഞ്ചാമ​​​​െൻറ പങ്ക്​. എടയന്നൂർ ഹയർസെക്കൻഡറി സ്​കൂളിലെ പ്രശ്​നത്തിൽ കെ.എസ്​.യുവിനുവേണ്ടി ഷുഹൈബ്​  ഇടപെട്ടത്​ സംബന്ധിച്ച വൈരാഗ്യമാണെന്നും പ്രതികൾ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ പറഞ്ഞു.  

   ഷു​ൈഹബി​​​​െൻറ മൃതദേഹത്തിൽ​ അരക്കുതാഴെ 37 ​െവട്ടുകളാണ്​ കാണപ്പെട്ടത്​. ഇത്​ കാൽ വെട്ടിമാറ്റുകയായിരുന്നു ലക്ഷ്യമെന്ന ​പ്രതികളുടെ മൊഴി  ശരിവെക്കുന്നു. പ്രതികൾ സഞ്ചരിച്ച കാറും​ കൊലക്ക്​ ഉപയോഗിച്ച ആയുധങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന വ​നമേഖലയിൽ പൊലീസ്​ റെയ്​ഡ്​ തുടരുകയാണ്​. 

പിടിയിലായ രണ്ടുപേരെയും ​ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനക്കുശേഷം മട്ടന്നൂർ ഫസ്​റ്റ്​ ക്ലാസ് മജിസ്​ട്രേറ്റ്​ മുമ്പാകെ ഹാജരാക്കി റിമാൻഡ്​​ ചെയ്​തു. പ്രതികളെ തിരിച്ചറിയൽ പരേഡിന്​ വിധേയരാക്കാൻ പൊലീസ്​ തീരുമാനിച്ചിട്ടുണ്ട്​.  അതിനാൽ, കോടതിയിൽ ഹാജരാക്കാൻ മുഖം മറച്ചാണ്​ കൊണ്ടുവന്നത്​.    

 

Tags:    
News Summary - Shuhaib was beaten by a gang of five-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.