ഷുഹൈബ് വധക്കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്​റ്റില്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍കൂടി അറസ്​റ്റില്‍. മട്ടന്നൂര്‍ കിളിയങ്ങാട് സ്വദേശി പി.കെ. അവിനാഷ് (23), തെരൂര്‍ പാലയോട് സ്വദേശി സി. നിജില്‍ (27) എന്നിവരെയാണ് മട്ടന്നൂര്‍ സി.ഐ ജോഷി ജോസും സംഘവും തിങ്കളാഴ്ച അറസ്​റ്റ്​ ചെയ്തത്.

ഗൂഢാലോചനക്കുറ്റമാണ് ഇവര്‍ക്കെതി​െര ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്​​ ചെയ്തു. കൃത്യത്തില്‍ നേരിട്ട്​ പങ്കെടുത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ 11 പ്രതികളെ പൊലീസ് നേരത്തെ അറസ്​റ്റ്​ ചെയ്തിരുന്നു. കേസി​​​​െൻറ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Shuhaib Murder - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.