ഷുഹൈബ്​ വധം: പ്രതികളുടെ ജാമ്യഹരജി തള്ളി

തലശ്ശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്​ സെ​ക്രട്ടറി എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു​ പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) തള്ളി. സി.പി.എം പ്രവർത്തകരായ ആകാശ് തില്ലങ്കേരി, റജിൽരാജ്, ജിതിൻ, സി.എസ്. ദീപ്ചന്ദ്, അസ്‌കർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

​കഴിഞ്ഞ ഫെബ്രുവരി 12ന്​ രാത്രി 10.45നാണ്​ മട്ടന്നൂരിനടുത്ത എടയന്നൂരിൽ ഷുഹൈബ്​ കൊല്ലപ്പെട്ടത്​. തെരൂരിലെ കടക്ക്​ സമീപത്ത്​ നിൽക്കുകയായിരുന്ന ഷുഹൈബിന്​ നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഷുഹൈബി​​​െൻറ സുഹൃത്ത്​ നൗഷാദിനും സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. 

Tags:    
News Summary - Shuhaib Murder - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.