ഷുഹൈബ്​ വധം: ഡി.സി.സി പ്രസിഡൻറ്​ ഉപവാസം നിർത്തി; യൂത്ത്​ കോൺഗ്രസ്​ തുടങ്ങി

കണ്ണൂർ:  മട്ടന്നൂ​രിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബ്​ കൊല്ല​െപ്പട്ടതിൽ പ്രതിഷേധിച്ച്​ ഡി.സി.സി പ്രസിഡൻറ്​ സതീ​ശൻ പാച്ചേനി ബുധനാഴ്​ച രാവിലെ ആരംഭിച്ച 24 മണിക്കൂർ ഉപവാസം സമാപിച്ചു. കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ നാരങ്ങനീര്​ നൽകിയാണ്​ ഉപവാസം അവസാനിപ്പിച്ചത്​. തുടർന്ന്​ അതേ വേദിയിൽ യൂത്ത്​ കോൺഗ്രസ്​ കണ്ണൂർ ലോക്​സഭ  മണ്ഡലം പ്രസിഡൻറ്​ ജോഷി കണ്ടത്തിൽ 24 മണിക്കൂർ ഉപവാസം ആരംഭിച്ചു. 

സതീശൻ പാച്ചേനി ജോഷിയെ ഷാളണിയിച്ചു. യൂത്ത്​ കോൺഗ്രസ്​ ചുമതലയുള്ള എ.​െഎ.സി.സി സെക്രട്ടറി കൃഷ്​ണ അല്ലവേലു യൂത്ത്​ കോൺഗ്രസ്​ ഉപ​വാസം ഉദ്​ഘാടനംചെയ്​തു. ഷുഹൈബ്​ കേസിൽ എന്തുകൊണ്ട്​ നടപടിയില്ലെന്ന്​ മുഖ്യമന്ത്രി വിശദീകരിക്കണ​െമന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും കൃഷ്​ണ കുറ്റപ്പെടുത്തി.

യൂത്ത്​ കോൺഗ്രസ്​ ലോക്​സഭ മണ്ഡലം ​ൈവസ്​ പ്രസിഡൻറ്​ ഒ.കെ. പ്രസാദ്​ അധ്യക്ഷതവഹിച്ചു. സംസ്​ഥാന പ്രസിഡൻറ്​ ഡീൻ കുര്യാക്കോസ്​, സംസ്​ഥാന വൈസ്​ പ്രസിഡൻറ്​ സി.ആർ. മഹേഷ്​, സെക്രട്ടറി നൗഷാദ്​ ബ്ലാത്തൂർ, കൊല്ലം ഡി.സി.സി പ്രസിഡൻറ്​ ബിന്ദു കൃഷ്​ണ, എം.എൽ.എമാരായ സണ്ണിജോസഫ്​, എ.പി. അനിൽകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാമകൃഷ്​ണൻ, വി.പി. അബ്​ദുൽ റഷീദ്​, ചന്ദ്രൻ തില്ല​േങ്കരി, രാജീവൻ എളയാവൂർ, മുഹമ്മദ്​ ഷമ്മാസ്​ എന്നിവർ സംസാരിച്ചു.


ഷുഹൈബ് വധം: പൊലീസി​​​​െൻറ പക്ഷപാതിത്വം പൊറുക്കില്ല -എം.എം. ഹസന്‍
കണ്ണൂര്‍:  യൂത്ത് കോണ്‍ഗ്രസ് നേതാവ്​ ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്​ട്രീയ പക്ഷപാതിത്വത്തോടെയാണ് ​പൊലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായ പ്രക്ഷോഭം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമ​​​െൻറ്​ മണ്ഡലം പ്രസിഡൻറ്​ ജോഷി കണ്ടത്തില്‍ കലക്​ടറേറ്റിന്​ മുന്നിൽ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസസമരത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.ക്രൂരമായ കൊലപാതകം നടന്ന് മൂന്നുദിവസമായിട്ടും ഒരു പ്രതിയെപ്പോലും അറസ്​റ്റ്​ചെയ്തിട്ടില്ല.

സി.പി.എമ്മി​​​​െൻറ അനുമതിക്ക്​ കാത്തുനില്‍ക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാവമെങ്കില്‍ അത്​ കോൺഗ്രസ്​ പൊറുക്കില്ല. ൈകയും കെട്ടിനിൽക്കാൻ കോണ്‍ഗ്രസിനു സാധിക്കില്ല. സി.പി.എം ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുമ്പോള്‍ കണ്ണൂരില്‍ സമാധാനമുണ്ടാകില്ല. അക്രമ കേസുകളിലെ ഇരകള്‍ക്ക്​ നീതി കിട്ടില്ല. ഷുഹൈബിനു നേരെ ഭീഷണിയുണ്ടായിരുന്നിട്ടും ​പൊലീസ് ജാഗ്രത കാണിച്ചില്ല. ഗുജറാത്തില്‍ ബജ്‌റംഗ്​​ദള്‍ ചെയ്യുന്നതരത്തിലാണ് സി.പി.എം ഈ കൊലപാതകം നടത്തിയത്. ആളുകളെ  പൈശാചികമായി കൊലപ്പെടുത്തുന്ന കാര്യത്തില്‍ സി.പി.എമ്മും ബി.ജെ.പിയും യോജിപ്പിലാണെന്നും ഹസന്‍ പറഞ്ഞു.

ഷുഹൈബ്​ കുടുംബ സഹായനിധി ശേഖരണം 22ന്
കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബി​​​​െൻറ കുടുംബ സഹായനിധി സ്വരൂപിക്കുന്നതിന് 22ന് തുടക്കംകുറിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍ അറിയിച്ചു. അന്നേദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കം കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സഹായനിധി സ്വരൂപിക്കും. വൈകീട്ട്​ സ്​റ്റേഡിയം കോര്‍ണറില്‍ ഐക്യദാര്‍ഢ്യസമ്മേളനവും നടക്കും. ഷുഹൈബി​​​​െൻറ കുടുംബത്തിനുള്ള ബാധ്യതകള്‍ തീര്‍ത്ത് ആ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കെ.പി.സി.സി ഏറ്റെടുക്കുന്നതായി എം.എം. ഹസൻ പറഞ്ഞു.


 

Tags:    
News Summary - shuhaib murder- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.