പാലക്കാട് ദേശീയപാത ഉപരോധക്കേസ്; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവ് ശിക്ഷയും

പാലക്കാട്: ദേശീയ പാത ഉപരോധക്കേസിൽ ഷാഫി പറമ്പിൽ എം.പിക്ക് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. 2022 ജൂൺ 24ന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലി തകർത്തതിൽ പ്രതിഷേധിച്ച് ദേശീയ പാതയിൽ ചന്ദ്ര നഗറിൽ ചെമ്പ്രലോട് പാലത്തിനു സമീപം ഉപരോധിച്ചതിനാണ് കേസെടുത്തത്. നാൽപ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തക്കൊപ്പം ഉപരോധം നടത്തിയ ഷാഫി അന്ന് പാലക്കാട് എം.എൽ.എ ആയിരുന്നു.

തുടർച്ചയായി കോടതിയിൽ ഹാജരാകാത്തിന് ഷാഫിക്കെതിരെ കഴിഞ്ഞ ആഴ്ച അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. കേസിൽ പി.സരിൻ കോടതിയിൽ ഹാജരായി പിഴ അടച്ചിരുന്നു. ഒമ്പതാം പ്രതിയാണ് സരിൻ.

Tags:    
News Summary - Shafi Parambil fined Rs. 1000 and sentenced to imprisonment until the court adjourns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.