ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീൽ നൽകും

കൊച്ചി: ഷുഹൈബ് വധകേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ സമർപ്പിക്കുക. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അപ്പീൽ ഹരജിയിൽ  ചൂണ്ടിക്കാട്ടും. 

കൂടാതെ സർക്കാരിന്‍റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ചിന്‍റെ വിധിയെന്ന വാദവും സർക്കാർ ഉന്നയിക്കും. കേസ് എടുക്കാൻ സി.ബി.ഐ ഡയറക്ടറോട് നിർദേശിക്കാൻ സിംഗിൾ ബെഞ്ചിനു അധികാരമില്ലെന്നാണ് സർക്കാർ വാദം.

കഴിഞ്ഞ ഷുഹൈബ് വധക്കേസിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് കെമാൽപാഷയുടെ ബെഞ്ച് അന്വേഷണം സി.ബി.ഐക്ക് കൈമാറി വിധി പുറപ്പെടുവിച്ചത്. 


 

Tags:    
News Summary - Shuhaib Murder Case: Kerala Govt to Appeal High Court Division Bench -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.