Posted On
date_range Updated On
date_range ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: ഷുഹൈബ് വധകേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസിൽ സർക്കാരും സി.ബി.ഐയും കോടതിയിൽ നിലപാട് അറിയിക്കും.
നേരത്തെ കേസ് പരിഗണിച്ച കോടതി സർക്കാരിനെ രുക്ഷമായി വിമർശിച്ചിരുന്നു. ശുഹൈബിന്‍റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയ കോടതി ഒരു മനുഷ്യനെ വെട്ടി കൊലപ്പെടുത്തിയത് സർക്കാർ കാണുന്നില്ലേ എന്ന് ചോദിച്ചിരുന്നു.
സി.പി.എമ്മിലെ കണ്ണൂര്‍ ലോബി സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്നാണ് ഹരജിക്കാരുടെ വാദം. ഉന്നത സി.പി.എം നേതാക്കൾക്ക് പങ്കുള്ളതിനാലാണ് സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്നും ഹരജിക്കാർ കേടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.