ന്യൂഡൽഹി: കണ്ണൂരിൽ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായ കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന് ഡൽഹിയിലെ കോൺഗ്രസ് പ്ലീനറി സമ്മേളന വേദിയിൽ ആദരം. മൺമറഞ്ഞ സംസ്ഥാന നേതാക്കളെ അനുസ്മരിച്ചതിൽ ആദ്യത്തെ പേര് ഷുഹൈബിേൻറതായിരുന്നു. എ. ചാൾസ്, നഫീസത്ത് ബീവി, സരസ്വതി കുഞ്ഞുകൃഷ്ണൻ എന്നിവരുടെ വേർപാടിലും സമ്മേളനം അനുശോചിച്ചു. കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നികാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പേരുകൾ വായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.