വ്യവസായിയുടെ മകളുടെ കല്യാണത്തിന് പൊലീസുകാർ ഡ്യൂട്ടിക്ക്; മൂന്നുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്

കണ്ണൂർ: പാനൂരിലെ വ്യവസായിയുടെ മകളുടെ കല്യാണത്തിന് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയമിച്ചതിൽ അഡീഷനല്‍ എസ്.പി പി.പി. സദാനന്ദന്റെ ഓഫിസിലെ മൂന്നുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പൊലീസുകാരെ അനുവദിച്ച സംഭവം തന്റെ അറിവോടെയല്ലെന്നാണ് സദാനന്ദന്റെ പക്ഷം.

സെക്ഷന്‍ ക്ലര്‍ക്ക്, ജൂനിയര്‍ സൂപ്രണ്ട്, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. എ.എസ്.പിയുടെ അറിവില്ലാതെ ഉത്തരവ് നല്‍കിയതിന്റെ കാരണം വ്യക്തമാക്കാനാണ് നോട്ടീസില്‍ പറയുന്നത്. സുപ്രധാന രേഖ എ.എസ്.പിയുടെ ശ്രദ്ധയില്‍പെടുത്താതെ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയതിനാണ് നടപടി.

വ്യവസായിയുടെ മകളുടെ വിവാഹത്തിന് കണ്ണൂർ എ.ആർ ക്യാമ്പിൽനിന്ന് നാലു പൊലീസുകാരെ ഡ്യൂട്ടിക്കായി അനുവദിച്ച് ജില്ല പൊലീസ് മേധാവിക്കായി എ.എസ്.പി പി.പി. സദാനന്ദന്റെ പേരിലാണ് ഉത്തരവിറക്കിയത്.

Tags:    
News Summary - Show cause notice to three policemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.