പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍ തിങ്കളാഴ്ച മുതല്‍ വൈകും. തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ വടക്കാഞ്ചേരി-വെട്ടിക്കാട്ടിരി ഭാഗത്തിനിടയിലുള്ള പാലത്തിന്‍െറ അറ്റകുറ്റപ്പണി നടക്കുന്നതാണ് കാരണം. തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് രണ്ടേകാല്‍ മണിക്കൂര്‍ വൈകിയോടുന്നതാണ് മറ്റ് ട്രെയിനുകളുടെയും സമയമാറ്റത്തിന് കാരണം. രാവിലെ ആറിന് ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്കുള്ള രാജ്യറാണി 8.40നാണ് പുറപ്പെടുക.
9.20ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചറും 11.20ന് നിലമ്പൂരില്‍നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ പാസഞ്ചറും 45 മിനിറ്റ് വൈകും. പാതയിലെ മറ്റ് സര്‍വിസുകള്‍ 20 മുതല്‍ 55 മിനിറ്റ് വരെ വൈകും. അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നതുവരെ രണ്ട് ഘട്ടങ്ങളിലായി 23 ദിവസത്തേക്കാണ് സമയമാറ്റം. ആദ്യഘട്ടം ഞായറാഴ്ച ഒഴികെ നവംബര്‍ രണ്ട് വരെയും രണ്ടാം ഘട്ടം വെള്ളിയാഴ്ച ഒഴികെ നവംബര്‍ മൂന്ന് മുതല്‍ 13 വരെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.