നിരോധനാജ്ഞ ലംഘിക്കാനെത്തിയ ശോഭാ സുരേന്ദ്രനെ അറസ്റ്റ് ചെയ്തു

പമ്പ: ശബരിമലയിൽ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും മറ്റു മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കരയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ശബരിമലയിലേക്കുള്ള വാഹനങ്ങൾ തടഞ്ഞു. ഇവരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - shobha surendran arrested- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.