ശിഹാബ് തങ്ങൾ ശ്രേഷ്ഠ പുരസ്കാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സി. രാധാകൃഷ്ണന്
സമ്മാനിക്കുന്നു. കെ.പി. രാമനുണ്ണി, ഫലസ്തീന്റെ ഇന്ത്യൻ സ്ഥാനപതി അദ്നാൻ അബു അൽ
ഹൈജ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, എം.പി. അബ്ദുസ്സമദ് സമദാനി എം.പി തുടങ്ങിയവർ സമീപം
കോഴിക്കോട്: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം കർമശ്രേഷ്ഠ പുരസ്കാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് എഴുത്തുകാരൻ സി. രാധാകൃഷ്ണൻ ഏറ്റുവാങ്ങി. എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാൻ പഠിപ്പിക്കുന്ന കാലഘട്ടത്തിന്റെ എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് തങ്ങൾ പറഞ്ഞു. നന്മ പൂക്കുന്ന മരമായിരുന്നു ശിഹാബ് തങ്ങളെന്നും ഭൂമിയിൽ സ്വർഗമുണ്ടാവാനുള്ള ഒരേയൊരു മാർഗം മനുഷ്യർക്ക് നന്മയും സഹജീവിസ്നേഹവും ഉണ്ടാകലാണെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു.
അങ്ങനെയല്ലാതെ കുറച്ചു പേരുണ്ടായതിന്റെ നേർച്ചിത്രമാണിന്ന് ലോകത്ത് കാണുന്നത്. ഫലസ്തീൻ കാര്യങ്ങൾക്കായി നിന്ന ശിഹാബ് തങ്ങളുടെ വേർപാട് വലിയ നഷ്ടമാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബൂ അൽ ഹൈജ പറഞ്ഞു. പഠനകേന്ദ്രം ചെയർമാൻ എ.കെ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ. മജീദ് എം.എൽ.എ, കെ.പി. രാമനുണ്ണി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, സി.പി. സൈദലവി, ഉമ്മർ പാണ്ടികശാല, സി.പി. ചെറിയ മുഹമ്മദ്, പാറക്കൽ അബ്ദുല്ല, ഷാഫി ചാലിയം, യു.സി. രാമൻ, എം.എ. റസാഖ്, ടി.ടി. ഇസ്മായിൽ, പി.വി. അഹമ്മദ് സാജു, എം.പി. റഷീദ്, എം.കെ. ഹംസ, പി. കുൽസു, പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ അബ്ദുല്ല വാവൂർ, ഭാരവാഹികളായ എ.എം. അബൂബക്കർ, കെ.ടി. അമാനുല്ല, കെ. മുഹമ്മദ് ഇസ്മാഈൽ, എ. മുഹമ്മദ്, ഒ. ഷൗക്കത്തലി, എം. മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.