ലാഹോർ: പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് നേതാവ് ശഹബാസ് ശരീഫിെൻറ ഇസ്ലാമാബാദ ിലെ വസതി സബ്ജയിലായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് പ്രവിശ്യ സർക്കാറ ിെൻറ കത്ത്. ആഭ്യന്തര സെക്രട്ടറിക്കും ജില്ല അധികൃതർക്കുമാണ് കത്തയച്ചത്. ദേശീയ അസംബ്ലി സമ്മേളനം തുടങ്ങുന്ന ഡിസംബർ 10 മുതൽ വീട് സബ്ജയിലാക്കി മാറ്റണമെന്നാണ് ആവശ്യം.
ശഹബാസിനെ കോട് ലഖ്പത് ജയിലിലേക്ക് മാറ്റിയതിനെ തുടർന്നാണിത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ അഞ്ചിനാണ് പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ഇളയ സഹോദരൻകൂടിയായ ശഹബാസിനെ അഴിമതിവിരുദ്ധ സമിതി അറസ്റ്റ് ചെയ്തത്. 1400 കോടി രൂപയുടെ ആഷിയാന ഇഖ്ബാൽ ഭവനനിർമാണ പദ്ധതിയുടെ കരാർ തെൻറ ഇഷ്ടക്കാരന് നിയമവിരുദ്ധമായി നൽകിയെന്നാണ് ആരോപണം. അറസ്റ്റിലായതു മുതൽ നിരവധി തവണ അദ്ദേഹത്തിെൻറ റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.