??? ????

​േഷ​ക്​സ്​പിയറായി മോർഫ്​ ചെയ്​ത ചിത്രം; പ്രശംസയുടെ അങ്ങേയറ്റമെന്ന്​ തരൂർ

ന്യൂഡൽഹി: കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങൾ പരതിയവർ ആംഗലേയ സാഹിത്യത്തി​​െൻറ തലതൊട്ടപ്പൻ ​േഷക്​സ്​പിയറി​​െൻറ ചിത ്രം കണ്ട്​ അന്തംവിട്ടു. എന്തോ ഒരു പന്തികേട്​. ​​േഷക്​സ്പിയറിന്​ എവിടെയോ കോൺഗ്രസ്​ എം.പി ശശി തരൂരി​​െൻറ ഛായ. തരൂരി​​െൻറ ഇംഗ്ലീഷ്​ നൈപുണ്യത്തിൽ ആകൃഷ്​ടനായ ആരോ ഒരാൾ പറ്റിച്ച പണിയാണ്​. ഒടുക്കം തരൂർ തന്നെ ട്വിറ്ററിൽ പ്രതികരണവുമായി എത്തി.

പ്രശംസയുടെ അങ്ങേയറ്റം എന്നാണ്​ തരൂർ പറഞ്ഞത്​. ചിത്രം മോർഫ്​ ചെയ്​ത ആൾക്ക്​ നന്ദി രേഖപ്പെടുത്തിയ തരൂർ, താൻ അർഹിക്കാത്ത ബഹുമതിയാണിതെന്നും അഭിപ്രായപ്പെട്ടു. തരൂരി​​െൻറ ട്വീറ്റിന്​ 15,000ത്തിലധികം ലൈക്കുകൾ കിട്ടിയിട്ടുണ്ട്​.

Tags:    
News Summary - shashi tharoor's morphed image as shakespear; unworthy of the honour said tharoor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT