മലപ്പുറം: വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം. തടയാൻ ശ്രമിച്ച തരൂരിന്റെ ഗൺമാന് പരിക്കേൽക്കുകയും ചെയ്തു. വണ്ടൂർ ചെള്ളിതോട് വെച്ച് വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
ഗൺമാന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെയാണ് കേസ്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
എ.പി. അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിൽ എത്തിയതായിരുന്നു ശശി തരൂർ. ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞ് അസഭ്യം പറയുകയും ഗൺമാനെ മർദിക്കുകയുമായിരുന്നു. തുടർന്ന് ഗൺമാൻ പൊലീസ് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.