Posted On
date_range Updated On
date_range നേമത്ത് കെ. മുരളീധരൻ ജയിക്കും, മന്ത്രിയാകുമെന്ന് ശശി തരൂർ
കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കെ. മുരളീധരൻ മന്ത്രിയാകുമെന്ന് ശശി തരൂർ എം.പി. കേരളത്തിൽ ബി.ജെ.പി വേണ്ടെന്ന സന്ദേശം നൽകി നേമത്ത് മുരളീധരൻ വിജയിക്കും. അടുത്ത 12 ദിവസം യു.ഡി.എഫ് പ്രവർത്തകർക്ക് നിർണായകമാണെന്നും തരൂർ വ്യക്തമാക്കി.
മുരളീധരന്‍റെ വ്യക്തിത്വവും പ്രവർത്തന പരിചയവും നേമത്ത് ഗുണം ചെയ്യും. മികച്ച രീതിയിൽ മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ആളെയാണ് മത്സരിപ്പിക്കുന്നത്. മുരളീധരന്‍റെ സ്ഥാനാർഥിത്വം ബി.ജെ.പിക്കുള്ള സന്ദേശമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
നേമം ബി.ജെ.പിക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രീയകാറ്റ് യു.ഡി.എഫിന് അനുകൂലമാണ്. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലേറുമെന്നും ശശി തരൂർ മീഡിയവണിനോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.